വനിത ദിനാചരണം സംഘടിപ്പിച്ചു
പാലിയാണ നെഹ്‌റു മെമ്മോറിയല്‍ ലൈബ്രറിയില്‍ വനിത ദിനാചരണം സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ ഏറ്റവും നല്ല വില്ലേജാഫീസര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച ലൈല പിസിയെയും ഏറ്റവും നല്ല വില്ലേജ് ഓഫീസായി തെരെഞ്ഞടുത്ത പൊരുന്നന്നൂര്‍ വില്ലേജിലെ ജീവനക്കാരെയും ആദരിച്ചു.ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരന്‍,ഇ കെ ജയരാജന്‍ മാസ്റ്റര്‍, പിവി ജോസ്,ബിനോയ് മാസ്റ്റര്‍,എ ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനശാലയുടെ പ്രസി :എം രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായി. സെകട്ടറി . കെ വിനോദ്, സ്വാഗതവും കെ സുമേഷ് നന്ദിയും പറഞ്ഞു.യോഗത്തിന് ശേഷം ഡോ: സൗമ്യ രജീഷ്, ഡോ: ഫാത്തിമത്ത് സുഹറ, എന്നിവര്‍ നേതൃത്വം നല്‍കിയ ബോധവല്‍കരണ ക്ലാസും സംഘടിപ്പിച്ചു.