കൊവിഡ് വാക്സിന്‍ കേരളത്തിലെത്തി; ആദ്യബാച്ച് വാക്സിന്‍ എത്തിയത് കൊച്ചിയില്‍

0

കൊവിഡ് വാക്സിന്റെ ആദ്യ ബാച്ച് കേരളത്തിലെത്തി. ഗോ എയര്‍ വിമാനത്തിലാണ് 10.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വാക്സിന്‍ എത്തിച്ചത്. വാക്സിന്‍ വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വാഹനങ്ങളും വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാവിലെ പതിനൊന്നരയോടെ ആദ്യ ബാച്ച് വാക്‌സിനുകള്‍ നെടുമ്പാശേരിയില്‍ എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ പ്രതീക്ഷിച്ചിരുന്നതിലും നേരത്തെ വിമാനം എത്തി.

ആദ്യഘട്ടത്തില്‍ 4,33,500 ഡോസ് വാക്‌സിനാണ് കേരളത്തിലേക്ക് എത്തിക്കുന്നത്. വാക്‌സിനുകള്‍ ജില്ലയിലെ വിവിധ പ്രാദേശിക സ്റ്റോറേജുകളിലേക്ക് മാറ്റും. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ഇടപ്പള്ളിയിലെ റീജിയണല്‍ കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് വാക്‌സിന്‍ മാറ്റുക. ശേഷം ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുള്ള വിവിധ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് വാക്‌സിനുകള്‍ കൊണ്ടുപോകും.

ഏതൊക്കെ ജില്ലകള്‍ക്ക് എത്ര ഡോസുകള്‍?

തിരുവനന്തപുരം 64020
കൊല്ലം 25960
പത്തനംതിട്ട 21030
ആലപ്പുഴ 22460

എറണാകുളം 73000
ഇടുക്കി 9240
കോട്ടയം 29170
പാലക്കാട് 30870
തൃശൂര്‍ 37640
കോഴിക്കോട് 40970

കണ്ണൂര്‍ 32650
കാസര്‍കോട് 6860
മലപ്പുറം 28890
വയനാട് 9590

അതേസമയം, വാക്‌സിന്‍ സംഭരിക്കുന്നതിനായി ജില്ലാ കളക്ടറുടെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!