ഓഫീസുകള്‍ വെറും കെട്ടിടമുറികളല്ലെന്നും ജനങ്ങളുടെ ആശ്വാസ കേന്ദ്രങ്ങളായി അവ മാറണമെന്നും രാഹുല്‍ ഗാന്ധി എം.പി.കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ അഡ്വ.ടി.സിദ്ദീഖിന്റെ എം.എല്‍.എ. ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിപാടിയില്‍ റസാഖ് കല്‍പ്പറ്റ അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സി.വേണുഗോപാല്‍ എം.പി.എന്‍.ഡി. അപ്പച്ചന്‍,പി.പി.എ കരീം,പി.എം.നിയാസ്,കെ.കെ. അബ്രാഹം ,പി.പി. ആലി എന്നിവര്‍ സംസാരിച്ചു.ജില്ലയില്‍ മുപ്പതിനായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണി നേരിടുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും, രോഗം മൂലം ബുദ്ധിമുട്ടുന്നവരും കഷ്ടതയനുഭവിക്കുന്നവരും അവരുടെ വേദനകള്‍ക്ക് ആശ്വാസമാണ് പ്രതീക്ഷിക്കുന്നതതെന്നും അദ്ദേഹം പറഞ്ഞു.
അതിന് പരിഹാരം കാണാതെ നല്ല സോഫ സെറ്റി വാങ്ങിയിട്ടതു കൊണ്ടോ മനോഹരമായി അലങ്കരിച്ചതുകൊണ്ടോ ഫലമുണ്ടാകില്ലെന്നും, മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ വീട്ടുപടിക്കലെത്താന്‍ താമസമുണ്ടാകില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ നമ്മുടെ പ്രശ്‌നമായി മാറുമ്പോഴാണ് ആശ്വാസം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസ്. ഓഫീസ് പോലെയോ സി.പി.എം .ഓഫീസ് പോലെയോ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും ആക്രമണ കേന്ദ്രങ്ങളുമായി ഓഫീസുകള്‍ മാറരുതെന്നും താന്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടിയുടെയോ പാര്‍ട്ടിക്കാരുടെയോ ഓഫീസല്ലന്നും ജനങ്ങളുടെ ഓഫീസാണന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.