കണിയാമ്പറ്റ പഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പയിന്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് നടത്തുന്നത്. വാര്‍ഡ് മെമ്പര്‍മാരായ നജീബ് കരണി,ബിനു ജേക്കബ്,സുമടീച്ചര്‍,ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി, തുടങ്ങിയവര്‍ സംബന്ധിച്ചു
കണിയാമ്പറ്റ പഞ്ചായത്തില്‍ കമ്പളക്കാട് കാപ്പിലോ (വി.പി.എസ്) ഓഡിറ്റോറിയത്തിലാണ് നടക്കുകുന്നത് . ക്യാമ്പില്‍ പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പ് വരുത്തും. രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാനുള്ള സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്്.
കണിയാമ്പറ്റ പഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പയിന്‍ കമ്പളക്കാട് വി.പി.എസ് കാപ്പിലോ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാരാമന്‍ ചടങ്ങിന് അധ്യക്ഷയായി. ജില്ലാ കലക്ടട്ടര്‍ എ. ഗീത ഐ.എ എസ് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി.