കല്‍പ്പറ്റ നഗരസഭ മുണ്ടേരി പാര്‍ക്കിന്റെ നിര്‍മ്മാണം തുടങ്ങുന്നതിന്റെ ഭാഗമായുള്ള തറക്കല്ലിടല്‍ കര്‍മ്മം നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി നിര്‍വ്വഹിച്ചു.കല്‍പ്പറ്റ നിവാസികള്‍ക്ക് ഒഴിവു സമയം കുടുംബസമേതം ചെലവഴിക്കാന്‍ സാധിക്കുമെന്നും, പ്രാരംഭ ഘട്ടത്തില്‍ പാര്‍ക്കിന്റെ സ്ട്രക്ച്ചറല്‍ വര്‍ക്കും തുടര്‍ന്ന് വരുന്ന വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ തുക വകയിരുത്തി പാര്‍ക്കിന്റെ മുഴുവന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാന്‍ സാധിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അജിത കെ അധ്യക്ഷനായിരുന്നു.
സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ ടി ജെ ഐസക്, ജൈന ജോയ്, അഡ്വ എ പി മുസ്തഫ, സി കെ ശിവരാമന്‍, എന്നിവരടക്കം കൗണ്‍സിലര്‍മാരും നഗരസഭ സെക്രട്ടറി കെ ജി രവീന്ദ്രന്‍, നഗരസഭ അസി. എഞ്ചിനീയര്‍ ബിജു വി ജി എന്നിവര്‍ സംബന്ധിച്ചു.