മാലിന്യനിക്ഷേപ കേന്ദ്രമായി പാതയോരം

0

സുല്‍ത്താന്‍ ബത്തേരി പാട്ടവയല്‍ റോഡില്‍ തൊടുവട്ടിക്കും പുത്തന്‍കുന്നിനും ഇടയിലുള്ള വളവിലാണ് പാതയോരത്ത് വ്യാപക മാലിന്യ നിക്ഷേപം നടക്കുന്നത്.വാഹനങ്ങളില്‍ എത്തി രാത്രികാലങ്ങളില്‍ ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടിയാണ് മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. കച്ചവടസ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്.ഇവിടെ മാലിന്യ നിക്ഷേപം തടയുന്നതിനുള്ള നടപടി അധികൃതരില്‍ നിന്നുമുണ്ടാവണമെന്നാണ് ആവശ്യം.സമീപത്ത് വീടുകളൊന്നുമില്ലാത്തതിനാല്‍ മാലിന്യനിക്ഷേപകര്‍ക്ക് അനുയോജ്യമായ ഇടംകൂടിയാണിവിടം.

Leave A Reply

Your email address will not be published.

error: Content is protected !!