റവന്യൂ വകുപ്പില്‍ കൂട്ട സ്ഥലം മാറ്റം ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷം

0

ജില്ലയില്‍ 38 വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയാണ് സ്ഥലം മാറ്റി കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയത്. അനവസരത്തിലുള്ള സ്ഥലം മാറ്റമെന്ന് ജീവനകാര്‍ക്കിടയില്‍ ആക്ഷേപം.സര്‍ക്കാര്‍ പ്രഖാപിച്ച പൊതു ഉത്തരവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് മാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്.പൊതു സ്ഥലം മാറ്റ ഉത്തരവിലെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലാന്‍ഡ് റവന്യൂ വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങള്‍ക്ക് മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഉത്തരവിലെ മാനദണ്ഡങ്ങളില്‍ ചില ഭേദഗതികള്‍ കൂടി വരുത്തിയാണ് ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനവും സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മാനദന്ധങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. സ്ഥലം മാറ്റം ലഭിച്ചവരുടെ ജോലി ക്രമീകരണം നടത്തി ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ ജീവനകാരെ ഉടന്‍ വിടുതല്‍ നല്‍കി ജോലിയില്‍ പ്രവേശിച്ചു എന്നുള്ള വിവരം മേല്‍ കാര്യാലയത്തിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.ഡെപ്യൂട്ടി കലക്ടര്‍ക്ക് വേണ്ടി എ.ഡി.എം-എന്‍.ഐ.ഷാജു ഒപ്പിട്ട ഉത്തരവ് ഇന്നലെയാണ് (24/6ന്) ഇറങ്ങിയത്. കൂട്ട സ്ഥലം മാറ്റം ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷത്തിനും ഇടയാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!