യുഡിഎഫ് മുന്നണിയുടെ നട്ടെല്ലാണ് മുസ്ലിംലീഗ്:പി.കെ കുഞ്ഞാലിക്കുട്ടി.

0

യുഡിഎഫ് മുന്നണിയുടെ നട്ടെല്ലാണ് മുസ്ലിംലീഗെന്നും വിശ്വാസ്യതയുടെ കാര്യത്തില്‍ ഒരു വഞ്ചനയും കാണിക്കുന്ന പാര്‍ട്ടിയല്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ.പാലസ്ഥീന്‍,സഹകരണം അടക്കം ഓരോ വിഷയത്തിനും മുസ്ലിംലീഗിന് അഭിപ്രായമുണ്ട്.ലീഗ് പറയുന്നതുപോലെ കോണ്‍ഗ്രസിന് പറയാന്‍ പറ്റില്ല.രണ്ടും രണ്ട് പാര്‍ട്ടികളാണെന്നും അദ്ദേഹം പറഞ്ഞു.ബത്തേരി നൂറനാള്‍ ഓഡിറ്റോറിയത്തില്‍ ജില്ലാമുസ്ലിംലീഗ് കൗണ്‍സില്‍ ക്യാമ്പ് തളിരില്‍ മുഖ്യപ്രഭാഷണവും പൂക്കോയ തങ്ങള്‍ സ്മാരക സൗധം പദ്ധതി പ്രഖ്യാപനവും നടത്തുകയായിരുന്നു അദ്ദേഹം.

ബത്തേരി മുസ്ല്ംലീഗി ക്യാമ്പില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യുഡിഎഫില്‍ ലീഗ് ഏത് രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും നിലവിലെ ആരോപണ വിഷയത്തിലും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മറുപടി പറഞ്ഞത്. പതിറ്റാണ്ടുകളായുള്ള യുഡിഎഫിലെ മുന്നണിബന്ധം മുന്‍കാലനേതാക്കള്‍ ഏതുരീതിയില്‍ പടുത്തുയര്‍ത്തിയോ അതിനേക്കാള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. ഐക്യജനാധിപത്യമുന്നണിയുടെ നെടുംതൂണായി പിന്നിലല്ല മുന്നില്‍തന്നെ മുസ്ലിംലീഗുണ്ടാവും. കേരളത്തിലെ മോശം പെര്‍ഫോമന്‍സുള്ള സര്‍ക്കാറിനെ മാറ്റി, ഐക്യജനാപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുണ്ടാക്കാനും, കേന്ദ്രത്തിലുള്ള ബി.ജെ,പി സര്‍ക്കാറിന്റെ സ്ഥാനത്ത് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഒരു മതേതര സര്‍ക്കാറിനെ കൊണ്ടുവരാനുമാണ് ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!