അമ്പലവയല്‍ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി. ആണ്ടൂര്‍ കരളിക്കുന്ന് മാധവന്റെ മകന്‍ അരുണ്‍ കുമാര്‍ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായ ഇയാള്‍ക്കു വേണ്ടി പുലര്‍ച്ച വരെ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇന്നു രാവിലെ മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തി. പിന്നീട് അഗ്‌നി രക്ഷാസേനയുടെ തിരച്ചിലില്‍ ഇന്ന് രാവിലെ 8.45 ഓടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.സ്വകര്യ ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അരുണ്‍ കുമാര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
Sign in
Sign in
Recover your password.
A password will be e-mailed to you.