പ്രതിപക്ഷ നേതാവിനെതിരെ കേസ്സെടുക്കാന്‍ മുഖ്യമന്ത്രി ഗൂഡാലോചന നടത്തിയെന്ന് രമേശ് ചെന്നിത്തല..കല്‍പ്പറ്റയില്‍ നടന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വ്യാപകമായി കള്ള കേസുകള്‍ എടുക്കുകയാണ്. കേസുകളെ നിയമപരമായി നേരിടുമെന്നും രമേശ് ചെന്നിത്തല.
അഴിമതി അന്വേഷിക്കുന്ന കാര്യത്തില്‍ ഐസക്കിന് അലര്‍ജിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.എഫി.ഇയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.വിമതരുടെ ശല്യം ഏറേ കുറേ നിയന്ത്രിക്കപ്പെട്ടതിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഡി.സി.സി പ്രസിഡന്റ് ഐസി. ബാലകൃഷ്ണന്‍,യു.ഡി.എഫ് കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍,യുഡിഎഫ് ചെയര്‍മാന്‍ പി.പി.എ കരീം. കെപിസിസി ഉപാധ്യക്ഷ കെ.സി റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവരും പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post