കോവിഡ് കുറഞ്ഞു – 8,989; ടിപിആര്‍ 15.47%

0

സംസ്ഥാനത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് 15.47% ആയി. ഇന്നലെ 58,090 സാംപിളുകളുടെ ഫലം വന്നപ്പോള്‍ 8989 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളവും തിരുവനന്തപുരവും ഒഴികെ എല്ലാ ജില്ലകളിലും പുതിയ കേസുകള്‍ ആയിരത്തില്‍ താഴെയാണ്.

നിലവില്‍ ആകെ 1,44,384 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതില്‍ 4.3% പേര്‍ ആശുപത്രിയിലാണ്. 24,757 പേര്‍ കൂടി കോവിഡ് മുക്തരായി. കഴിഞ്ഞ ദിവസമുണ്ടായ 25 മരണങ്ങള്‍ക്കൊപ്പം 153 മരണങ്ങള്‍ കൂടി കോവിഡ് പട്ടികയിലുള്‍പ്പെടുത്തി. ആകെ മരണം 62,377.

 

Leave A Reply

Your email address will not be published.

error: Content is protected !!