1,9 ക്ലാസ്: പരീക്ഷ ഏപ്രില്‍ ആദ്യം; ഓണ്‍ലൈന്‍ ക്ലാസ് നിര്‍ബന്ധമില്ല

0

സംസ്ഥാനത്ത് ഒന്നു മുതല്‍ 9 വരെ ക്ലാസുകാര്‍ക്ക് ഏപ്രില്‍ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്നു മന്ത്രി. വി.ശിവന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് വരെ ക്ലാസുകള്‍ തുടരാനും അധ്യാപകസംഘടനാ യോഗത്തില്‍ തീരുമാനിച്ചു.പരീക്ഷ എങ്ങനെ വേണമെന്നത് എസ്സിഇആര്‍ടി തീരുമാനിക്കും. പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുന്‍പു തീര്‍ക്കാന്‍ കര്‍മപദ്ധതി തയാറാക്കും. അടുത്തയാഴ്ച സ്‌കൂളുകളില്‍ മുഴുവന്‍ സമയ ക്ലാസ് ആരംഭിച്ചാല്‍ ഓണ്‍ലൈന്‍ ക്ലാസ് നിര്‍ബന്ധമില്ലെന്നു മന്ത്രി അറിയിച്ചു. ആവശ്യമുള്ളവര്‍ക്ക് എടുക്കാം. അതേസമയം, അസുഖം മൂലം ക്ലാസില്‍ വരാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ ആവശ്യമായ പിന്തുണ നല്‍കണം.

 

Leave A Reply

Your email address will not be published.

error: Content is protected !!