സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആദിവാസി സമൂഹത്തെ എത്തിക്കുക എന്ന ലക്ഷ്യത്തേടെ നടവയല്‍ കാവടത്ത് സംഘടിപ്പിച്ച ഗോത്ര ഫെസ്റ്റ് സമാപിച്ചു.വിവിധ പദ്ധതികളാണ് എസ് ഡി സിസ്റ്റേഴ്‌സിന്റെ നേതൃത്ത്വത്തില്‍ തയ്യാറാക്കിയത്.എംഎല്‍എ ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.സംവിധായിക ലീലാ സന്തോഷ് മുഖ്യതിഥിയായിരുന്നു. നജീബ് കരണി,സന്ധ്യ ലിഷു,അന്നക്കുട്ടി ജോസ്,സിസ്റ്റര്‍ അനുഷ,ഷംസുദ്ധീന്‍ പള്ളിക്കര,കാവിലന്‍ കാവടം തുടങ്ങിയവര്‍ സംസാരിച്ചു.
കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാര്‍ഡും എസ്ഡി സിസ്റ്റേഴ്‌സും സംയുക്തമായി വിഭാവനം ചെയ്തിരിക്കുന്ന ഗോത്ര ഫെസ്റ്റ് & ഡ്രീം വില്ലേജ് പ്രോജക്ട് പദ്ധതിയുടെ ഭാഗമായാണ് നടവയല്‍ കാവടത്ത് പരിപാടി സംഘടിപ്പിച്ചത്.തനത് കലകള്‍ പരിപോഷിപ്പിക്കുന്നതിന് കലാപരിപാടികളും,വാദ്യോപകരണ വിതരണവും ശിങ്കാരിമേള പഠനാരംഭവും വിവിധ പരിപാടികളോടെയാണ് നടത്തിയത്.കാവടം പൊന്‍കതിര്‍ നാട്ടുകൂട്ടം അവതരിപ്പിച്ച നാടന്‍പാട്ടും തനത് കലകളും കുട്ടികളുടെ കലാപരിപാടികളും നടത്തി.