പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലേക്കും, മീന്‍ മുട്ടി വെള്ളച്ചാട്ടത്തിലേക്കുമായി അന്യ സംസ്ഥാനങ്ങളില്‍ നിന്നു പോലും നിരവധി സഞ്ചാരികളാണ് ദിനവും ഈ പാലത്തിലൂടെ കടന്നു പോകുന്നത്.പാലത്തിന്റെ താഴ് ഭാഗത്ത് വലിയ വിള്ളലുകള്‍ വീഴുകയും പാലത്തിന്റെ ഉള്ളിലുള്ള കമ്പി പുറത്തു കാണുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയിട്ടും പത്ര മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും ഇപ്പോഴും അധികാരികള്‍ മൗനം പാലിക്കുകയാണ്.
അധികാരികളുടെ ഈ സമീപനം നാട്ടുകാരെ ഒന്നടങ്കം രോഷാകുലരാക്കിയിരിക്കുകയാണ്. ഈ ഭാഗങ്ങളിലായി അനേകം റിസോര്‍ട്ടുകളുടെ പണി നടക്കുന്നതിനാല്‍ സാധനങ്ങള്‍ എത്തിക്കാനും മറ്റുമായി നിരവധി വാഹനങ്ങളാണ് ഇതിലൂടെ കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ പാലം ഏതു നിമിശവും തകരാവുന്ന അവസ്ഥയിലാണുള്ളത്. ഭയപ്പാടോടെയാണ് ഓരോ നിമിഷവും ഇതിലൂടെ യാത്ര ചെയ്യുന്നതെന്നും ഇനിയും പാലം പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.