പത്തിന് മുന്‍പ് റേഷന്‍ വീട്ടിലെത്തും;  ഒപ്പം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് 

0

റേഷന്‍ കടകളിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളില്‍ റേഷന്‍ നേരിട്ടെത്തിക്കുന്ന ഒപ്പം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി ജിആര്‍ അനില്‍ ഇന്ന് നിര്‍വഹിക്കും. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാമാസവും 10-ാം തീയതിക്കുള്ളില്‍ റേഷന്‍ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.

അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് കൃത്യമായ റേഷന്‍ എത്തുന്നുവെന്ന കാര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും . ഗുണഭോക്താക്കള്‍ക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തിക കടബാധ്യതയും ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്. ആദിവാസി ഊരുകളില്‍ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഇതും നടപ്പാക്കുന്നത്. പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ മാനുവല്‍ ട്രാന്‍സാക്ഷന്‍ മുഖേന റേഷന്‍ കാര്‍ഡുടമകളുടെ കൈപ്പറ്റ രസീത് മാനുവല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണ് സാധനങ്ങള്‍ നല്‍കുക. ഈ വിവരങ്ങള്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ ഈ പോസ് മെഷീനില്‍രേഖപ്പെടുത്തും. തൃശ്ശൂര്‍ , പൂച്ചട്ടി, മാധവ മന്ദിരം ഓഡിറ്റേറിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് ഉദ്ഘാടനം.

Leave A Reply

Your email address will not be published.

error: Content is protected !!