വയനാട് വന്യജീവി സങ്കേതത്തില്‍ കഴുകന്‍,പരുന്ത് സര്‍വ്വേ പൂര്‍ത്തിയായി. മൂന്ന് ദിവസത്തെ കണക്കെടുപ്പില്‍ മൂന്ന് ഇനം കഴുകന്‍മാരെയും 27 ഇനം പരുന്തുകളെയും 9 ഇനം മൂങ്ങകളെയും കണ്ടെത്തി. ദക്ഷിണേന്ത്യയില്‍ കഴുകന്‍മാര്‍ അവശേഷിക്കുന്ന ഏകസ്ഥലം വയനാട് വന്യജീവിസങ്കേതത്തിലാണ്.വയനാട് വന്യജീവിസങ്കേതം, നോര്‍ത്ത്, സൗത്ത് വയനാട് എീഡിവിഷനുകളിലാണ് സര്‍വ്വേ നടത്തിയത്.സര്‍വ്വേയില്‍ വയനാട് വന്യജീവിസങ്കേത്തില്‍ ചുട്ടികഴുകന്‍, കാതില കഴുകന്‍, തവിട്ടുകഴുകന്‍ എന്നീ മൂന്നിനങ്ങളെയും കണ്ടെത്തി.
മുത്തങ്ങ റെയിഞ്ചിലെ കാക്കപ്പാടത്ത് 38 ചുട്ടികഴുകന്‍മാരെയും മൂന്ന് കാതില കഴുകന്‍മാരെയും സര്‍വ്വേ സംഘത്തിന് കാണാന്‍സാധിച്ചു. കൂടാതെ 27 ഇനം പരുന്തുകളെയും 9 ഇനം മൂങ്ങകളെയും ഉള്‍പ്പടെ 227 ഇനം പക്ഷികളെയും സംഘത്തിന് മൂന്ന് ദിവസത്തെ സര്‍വ്വേയില്‍ കാണാന്‍ സാധിച്ചു. സംസ്ഥാനത്തെ പ്രശസ്തരായ പക്ഷി നിരീക്ഷകരും, കെഎഫ്ആര്‍ഐ പീച്ചി, തൃശൂരിലെ കോളജ് ഓഫ് ഫോറസ്ട്രി, പൂക്കോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് സറ്റഡീസ്, കോഴിക്കോട് ഗവ. ആര്‍ട്സ് കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാര്‍ഥികളുമുള്‍പ്പടെ 80 പേരാണ് ക്യാമ്പുകളില്‍ പങ്കെടുത്തത്.സര്‍വ്വേയ്ക്ക് വയനാട് വന്യജീവിസങ്കേതം മേധാവി എസ് നരേന്ദ്രബാബു, സുല്‍ത്താന്‍ ബത്തേരി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് രഞ്ജിത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ സത്യന്‍ മേപ്പയൂര്‍, അബ്ദുള്‍റിയാസ്, സന്ദീപ്ദാസ് എന്നിവരും കണക്കെടുപ്പില്‍ സംബന്ധിച്ചു. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് വയനാട്ടില്‍ പരുന്ത് കഴുകന്‍ സര്‍വ്വേ നടത്തുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്ന ഗജയില്‍വെച്ച് നടന്ന അവലോകനയോഗത്തില്‍ സര്‍്ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.