*അപേക്ഷ ക്ഷണിച്ചു*
വനിതാ ശിശു വികസന വകുപ്പ് അഭയകിരണം, മംഗല്യ, പടവുകള്‍, വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നീ പദ്ധതികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ശിശു വികസന പദ്ധതി ഓഫീസുകളില്‍ നിന്നും ലഭിക്കും.
*താല്‍പര്യപത്രം ക്ഷണിച്ചു*
ജില്ലയിലെ തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഹരിത കേരളം മിഷന്‍ മുഖേന ജലഗുണ നിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. ഫെബ്രുവരി 22 ന് മൂന്നിന് മുന്‍പായി വിദ്യാഭ്യാസ ഉപഡയറകടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 04936 202593
*യു.ജി.സി നെറ്റ് കോച്ചിംഗ്*
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കാഞ്ചേരിയില്‍ ഹ്യുമാനിറ്റിസ്- പേപ്പര്‍ 1, കൊമേഴ്‌സ് – പേപ്പര്‍ 2 എന്നീ വിഷയങ്ങള്‍ക്കായി നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഫെബ്രുവരി 21 മുതല്‍ തുടങ്ങും. ഫോണ്‍: 9495069307, 8547005042, 8547233700
*റാങ്ക് ലിസ്റ്റ് റദ്ദായി*
വയനാട് ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍, ഡിപ്പോട്ട് വാച്ചര്‍, സര്‍വ്വേ ലാസ്‌കാര്‍സ് / റ്റി.ബി വാച്ചര്‍മാര്‍ / ബംഗ്ലാവ് വാച്ചര്‍മാര്‍ /ഡിപ്പോട്ട്, വാച്ച് സ്റ്റേഷന്‍ വാച്ചര്‍ / പ്ലാന്റേഷന്‍ വാച്ചര്‍മാര്‍ /മൈ സ്ട്രീസ് / ടിംബര്‍ സൂപ്പര്‍വൈസേര്‍സ് / ടോപ്പ് വാര്‍ഡന്‍/താന വാച്ചര്‍ / ഡിസ്പന്‍സറി അറ്റന്‍ഡ് എന്നീ തസ്തികകളുടെ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 21.12.2021 മുതല്‍ റദ്ദായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.
*സ്വയം തൊഴില്‍ വായ്പ*
*അപേക്ഷ ക്ഷണിച്ചു*
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പറേഷനുകളുടെ സഹായത്തോടെ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.
60000/- രൂപ മുതല്‍ 400000 രൂപ വരെയാണ് വായ്പ അനുവദിക്കുക. വയനാട് ജില്ലയില്‍നിന്നുള്ള പട്ടികജാതിയില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 300000 രൂപയില്‍ കവിയാന്‍ പാടില്ല. വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെയുള്ള ഏതൊരു സ്വയംതൊഴില്‍ പദ്ധതിയും ഗുണഭോക്താവിന് തെരഞ്ഞെടുക്കാം.
വായ്പാതുക 6% പലിശ സഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കണം. കല്‍പ്പറ്റ പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസില്‍ നിന്നും അപേക്ഷ ഫോറവും വിവരങ്ങളും ലഭ്യമാകും. ഫോണ്‍ :04936202869 9400068512
*ഇ-ടെന്‍ഡര്‍ ക്ഷണിച്ചു*
പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കായി വയനാട് റവന്യു ജില്ലയില്‍ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ബ്ലോക്ക് റിസോഴ്സ് സെന്ററകള്‍ക്ക് കീഴില്‍ ശ്രവണസഹായി വിതരണം ചെയ്യുന്നതിന് അംഗീകൃത കമ്പനികള്‍ , രജിസ്റ്റേര്‍ഡ് വ്യാപാരികള്‍ എന്നിവരില്‍ നിന്നും ഇ -ടെണ്ടര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ കേരള സര്‍ക്കാര്‍ ഇ – പ്രൊക്യുര്‍മെന്റ് പോര്‍ട്ടലില്‍ ലഭ്യമാണ്. ഫെബ്രുവരി 15 (ഇന്ന്് ) വൈകീട്ട് 5 വരെ ടെണ്ടര്‍ സ്വീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ http://www/etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.