ദുര്‍ഘട പ്രദേശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ള മലയോര മേഖലകളിലും യാത്ര ചെയ്യുന്നതിനായി വയനാട് ജില്ലയിലേക്ക് അനുവദിച്ച 5 ഫോഴ്‌സ് ഗൂര്‍ഖാ പോലീസ് ജീപ്പുകള്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍ ഐ.പി.എസ് ജില്ലാ പോലീസ് ഓഫീസിന് മുന്നില്‍ വെച്ച് ഫ്‌ലാഗ് ഓഫ് ചെയ്തു. പടിഞ്ഞാറത്തറ, കേണിച്ചിറ വെള്ളമുണ്ട, തിരുനെല്ലി, തലപ്പുഴ സ്റ്റേഷനുകള്‍ക്കാണ് ഗൂര്‍ഖാ വാഹനം അനുവദിച്ചത്. നിലവില്‍ പോലീസ് സേനയിലുള്ള സാധാരണ വാഹനങ്ങള്‍ക്ക് എത്താന്‍ സാധിക്കാത്ത ദുര്‍ഘട പാതകളും, മലയോര റോഡുകളും അനായാസം കീഴടക്കാന്‍ സാധിക്കുന്ന 4ത4 സംവിധാനമുള്ള വാഹനമാണ് ഗുര്‍ഖ. ആദ്യമായാണ് ഇത്തരത്തിലുള്ള വാഹനം കേരളാ പോലീസിന് അനുവദിക്കുന്നത്. ചടങ്ങില്‍ ജില്ലാ അഡിഷണല്‍ എസ്. പി.സാബു ജി, ഡി.വൈ.എസ്.പിമാര്‍
എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.