ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്…; രേഖകള്‍ വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാം, അറിയേണ്ടതെല്ലാം

0

 പ്രമുഖ സാമൂഹിക മാധ്യമമായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഉടന്‍ തന്നെ സന്ദേശം കൈമാറാം എന്നതാണ് ഇതിന് കൂടുതല്‍ പ്രിയം കിട്ടാന്‍ കാരണം. ഇപ്പോള്‍ വാട്‌സ് ആപ്പ് ഉപയോഗിച്ച് പ്രധാനപ്പെട്ട രേഖകളും ഡൗണ്‍ലോഡ് ചെയ്യാം.

വാട്‌സ്ആപ്പില്‍ MyGov bot ഉപയോഗിച്ച് പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് അടക്കമുള്ള രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. രേഖകള്‍ ഓണ്‍ലൈനായി സൂക്ഷിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനമാണ് ഡിജിലോക്കര്‍.വാട്‌സ്ആപ്പില്‍ MyGov bot  കാണുന്നതിനായി  9013151515 എന്ന നമ്പര്‍ സേവ് ചെയ്യണം. തുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് ഒറ്റത്തവണ അംഗീകരിക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കൂ.

പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയ്ക്ക് പുറമേ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് പോളിസി, വാഹന രജിസ്‌ട്രേഷന്‍ രേഖ, പത്താംക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും മാര്‍ക്ക്‌ലിസ്റ്റ് എന്നിവയാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക.

9013151515 എന്ന നമ്പറിലേക്ക്  ‘Hi’ ടെക്സ്റ്റ് ചെയ്ത് കൊണ്ടാണ് നടപടികള്‍ക്ക് തുടക്കമിടേണ്ടത്. തുടര്‍ന്ന് ഡിജിലോക്കര്‍ വിശദാംശങ്ങളും ആധാര്‍ കാര്‍ഡ് നമ്പറും നല്‍കണം. ഒടിപിയുടെ അടിസ്ഥാനത്തിലാണ് ഡൗണ്‍ലോഡ്.

Leave A Reply

Your email address will not be published.

error: Content is protected !!