ജീവിതത്തിന്റെ വീണ്ടെടുപ്പ് ഓര്‍മിപ്പിച്ച് ഇന്ന് പാലിയേറ്റീവ് ദിനം

0

ജീവിതത്തിന്റെ വീണ്ടെടുപ്പ് എന്ന സന്ദേശമോര്‍മിപ്പിച്ച് ഇന്ന് പാലിയേറ്റീവ് ദിനം.ജില്ലയിലും വിവിധ പരിപാടികളാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുടെ നേതൃത്വത്തില്‍ നടന്നത്

പാലിയേറ്റിവ് കെയര്‍ ഒരു സമ്പൂര്‍ണ രോഗീപരിചരണമാണ്. ഒരാള്‍ രോഗിയായിക്കഴിഞ്ഞാല്‍ അയാളെ പരിശോധനക്ക് വിധേയമാക്കി രോഗനിര്‍ണയം നടത്തി മരുന്ന് നല്‍കുന്ന പരിമിത സേവനമല്ല പാലിയേറ്റീവിന്റെത്. കാന്‍സര്‍ ബാധിതര്‍, ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗികള്‍, കിഡ്‌നി രോഗികള്‍, മറവിരോഗം ബാധിച്ചവര്‍ ഇത്തരത്തിലുള്ള എല്ലാ രോഗികളും ശാരീരികം മാത്രമല്ല മാനസികവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വളരെയധികം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതിനെയെല്ലാം മുന്‍ഗണനക്രമമനുസരിച്ച് അഡ്രസ് ചെയ്യുന്ന ഒരേയൊരു ശുശ്രൂഷാ പ്രസ്ഥാനമാണ് പാലിയേറ്റിവ്.

ഇങ്ങനെ ഒരുപാട് രോഗികള്‍ക്ക് എല്ലാ അര്‍ഥത്തിലും താങ്ങും തണലുമായി മാറാന്‍ കഴിയുന്നു എന്നതാണ് പാലിയേറ്റിവിനെ വേറിട്ട പ്രസ്ഥാനമാക്കി മാറ്റുന്നത്. മാരകമായ കാന്‍സര്‍ ബാധിച്ചവര്‍, റോഡപകടങ്ങളിലും വീണു നട്ടെല്ലുതകര്‍ന്നും രണ്ടു കാലും തളര്‍ന്ന് ശയ്യാവലംബികളായവര്‍, വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ കിടപ്പിലായവര്‍, രക്തസമ്മര്‍ദത്താല്‍ പക്ഷാഘാതം ബാധിച്ചവര്‍, കിഡ്‌നി, സന്ധിവാതം, പ്രമേഹം വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍, എയിഡ്‌സ്, ഉണങ്ങാത്ത മുറിവുകളുമായി കിടപ്പിലായവര്‍ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ടുപോയവര്‍ എന്നിവരുടെ അത്താണിയാണ് സാന്ത്വന പരിചരണ പ്രസ്ഥാനം. ജില്ലയിലും പാലിയേറ്റീവ് പ്രസ്ഥാനങ്ങള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്.

വയനാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളില്‍ ഒന്നാണ് വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്.വെള്ളമുണ്ട പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ച് ബോധവല്‍ക്കരണ സന്ദേശങ്ങളും പ്രാദേശിക കമ്മിറ്റികള്‍ സ്വരൂപിച്ച് രോഗികള്‍ക്ക് ചികിത്സയ്ക്ക് ആവശ്യമായ തുകകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങുകളും ഇന്ന് നടന്നു.

Leave A Reply

Your email address will not be published.

error: Content is protected !!