വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ മാര്‍ക്കറ്റ് തയ്യാര്‍

0

ഓടപ്പള്ളം ഗവ. ഹൈസ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ മാര്‍ക്കറ്റൊരുക്കിയത്.കൈത്തൊഴില്‍ പരിശീലനം നല്‍കുക,സമ്പാദ്യശീലം വളര്‍ത്തുക,സംരംഭകരാകാനുള്ള പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കൂള്‍ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്.സ്‌കൂള്‍ മാര്‍ക്കറ്റില്‍ കുട്ടികള്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും കുട്ടികള്‍ക്കാവശ്യമായ ഉല്‍പ്പന്നങ്ങളുമാണ് ലഭിക്കുക.

സില്‍ ഇന്ത്യ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്.കുട്ടികളില്‍ ചെറുപ്പം മുതലേ കൈത്തൊഴില്‍ പരിശീലനം നല്‍കി സമ്പ്യാദ്യശീലം വളര്‍ത്തുകയും, അതുവഴി സംരംഭകരാകാനുള്ള പരിശീലനവും നല്‍കുക എന്ന ലക്ഷ്യവുമായാണ് ഓട്പ്പള്ളം ഗവ. ഹൈസ്‌കൂള്‍ കുട്ടികളുടെ മാര്‍ക്കറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് തയ്യല്‍ പരിശീലനം നല്‍കുന്ന യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. മാസ്‌കുകള്‍, സോപ്പുപൊടി, ക്ലീനിങ് ലോഷനുകള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവയാണ് നിലവില്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുക. വിവിധ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം കൂടാതെ അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്, റിസേര്‍ച്ച് ആന്റ് ഡെവലപ്പമെന്റ് തുടങ്ങിയ വിവിധ മേഖലകളില്‍ സ്‌കൂള്‍ മാര്‍ക്കറ്റിനോടനുബന്ധിച്ച് കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.

കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് സ്റ്റുഡന്റ്‌സ് സേവിങ്‌സ് ബാങ്കുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.സ്‌കൂളിലെ പ്രവൃത്തി പരിചയ അധ്യാപികയായ കെ സി ജാന്‍സിയാണ് കുട്ടികള്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത്.കുട്ടികള്‍ തന്നെയാണ് മാര്‍ക്കറ്റ് നോക്കിനടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!