ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘മുളയിലേ നുള്ളാം ലഹരി വിപത്ത്’ എന്ന സന്ദേശമുയര്‍ത്തി കുന്താണി ഗവ. എല്‍. പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തെരുവ് നാടകം നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മലവയല്‍, മഞ്ഞാടി പ്രദേശങ്ങളിലാണ് തെരുവുനാടകം അരങ്ങേറിയത്. ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായാണ് കുരുന്നുകൂട്ടം മലവയല്‍ ടൗണില്‍ റാലിയായി എത്തിച്ചേര്‍ന്നത്.പഞ്ചായത്തംഗം ദീപ ബാബു ഉദ്ഘാടനം ചെയ്തു.പി.റ്റി.എ. പ്രസിഡണ്ട് അബ്ദുള്‍ സത്താര്‍ അധ്യക്ഷനായി.
എച്ച്.എം.ഗ്രേസി ടീച്ചര്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. കുടുംബശ്രീയുടെ സഹകരണത്തോടെ രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ബോധവത്ക്കരണ ക്ലാസ്സ് നെന്മേനി പഞ്ചായ്ത്ത് സറ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ജയാമുരളി ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സൈസ് ഓഫീസര്‍ വിനോദ് ക്ലാസെടുത്തു.