ഇടതു കര്‍ഷക സംഘടനകളുടെ സംയുക്ത നേതൃത്യത്തില്‍ പുല്‍പ്പള്ളി സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക്.ഇരുളത്ത് ആത്മഹത്യ ചെയ്ത അഡ്വ.ടോമിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടോമിയുടെ ബാങ്കിലെ വായ്പ പൂര്‍ണ്ണമായും എഴുതി തള്ളണമെന്നും, ടോമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം ഇന്നലെ ആരംഭിച്ചത്.സമരത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബാങ്കിന് മുന്നില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
രാവിലെ 9 മണിയോടെ തന്നെ പ്രവര്‍ത്തകര്‍ ഉപരോധമാരംഭിച്ചു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടായാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നാണ് കര്‍ഷക സംഘടന നേതാക്കള്‍ പറയുന്നത് ഉപരോധസമരത്തിന് നേതാക്കളായ സി.പിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു എം എസ് സുരേഷ് ബാബു, എ വി ജയന്‍, ടി.വി സുരേഷ്, എ.ജെ.കുര്യന്‍, എസ്.ജി സുകുമാരന്‍, ബെന്നി കുറുമ്പലക്കാട്ട്, ഗിരിഷ്, പി എ മുഹമ്മദ്, കെ എ സ്‌ക്‌റിയ ,എന്‍ യു വില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.