കല്‍പ്പറ്റ പുഴമുടിയില്‍ അനധികൃത മണ്ണെടുപ്പ്. സംഭവ സ്ഥലത്തു നിന്നും വൈത്തിരി താലൂക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡും വില്ലേജ് സ്റ്റാഫും ചേര്‍ന്ന് ജെ.സി.ബി പിടികൂടി.
വൈത്തിരി താലൂക്കിലെ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സെന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡ് അംഗമായ എം.സി. സജീഷ്, വില്ലേജ് ജീവനക്കാരായ ആര്‍. നിഷ, ബാലന്‍ തേരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. അവധി ദിവസങ്ങളിലും, രാത്രിയിലും അനധികൃത മണ്ണെടുപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.