മലയാളികള്‍ക്ക് ഓണാശംസയുമായി ദേശീയനേതാക്കള്‍

0

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസയുമായി രാഷ്ട്രപതിയും  പ്രധാനമന്ത്രിയും രാഹുലും. വിളവെടുപ്പിന്റെ ഉത്സവമാണ് ഓണമെന്നും വിശ്രമമില്ലാതെ വേല ചെയ്യുന്ന കര്‍ഷകരാണ് ഓണക്കാലത്ത് പ്രാധാന്യമുള്ളവരെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റില്‍ കുറിടച്ചു.പ്രകൃതിയ്ക്ക് നന്ദി പറയാനുള്ള സമയമായും ഈ കാലത്തെ കാണണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ക്കുന്നു.മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണാശംസ. ഉത്സാഹവും സാഹോദര്യവും ഐക്യവും ചേര്‍ന്ന ഉത്സവത്തിന്റെ ആശംസകള്‍ക്കൊപ്പം ഏവരുടേയും ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓണത്തിന്റെ ഭാഗമാകാന്‍ അനുവദിച്ച കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഓരോ മലയാളിക്കും വയനാട് എംപി രാഹുല്‍ ഗാന്ധി ഓണാശംസ നേര്‍ന്നിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളിക്കും ഓണാശംസകള്‍ നേരുന്നുവെന്നാണ് രാഹുല്‍ ഗാന്ധി ആശംസാ വിഡിയോയില്‍ വിശദമാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!