ഓണാഘോഷത്തോട് അനുബന്ധിച്ച് നഗരസഭയും, കേരള അക്കാദമി ഓഫ് എഞ്ചിനീയറിങും സംയുക്തമായി ആര്‍പ്പോ ഇര്‍റോ എന്ന പേരില്‍ പുലികളി സംഘടിപ്പിച്ചു.പത്ത് പുലികളാണ് ഇന്ന് നഗരം കീഴടിക്കിയത്. പുലികളികാണാന്‍ നിരവധിആളുകളും ടൗണിലെത്തി.തൃശൂര്‍ജില്ലയിലെ പ്രസിദ്ധരായ പത്ത് പുലികളാണ് നഗരത്തില്‍ ഇറങ്ങിയത്. മേട്ടപുലിയായ കണ്ണന്റെ നേതൃത്വത്തിലായിരുന്നു പുലികളെത്തിയത്.
കഴിഞ്ഞപത്ത് വര്‍ഷമായി പുലികളിയില്‍ മേട്ടയായിവേഷം കെട്ടിവരുകയാണ് ഇദ്ദേഹം. ചെണ്ടമേളത്തിന് അനുസരിച്ച് പുലിയുടെ വിവിധ ഭാവപകര്‍ച്ചകള്‍ ആടിതിമിര്‍ത്ത് കാഴ്ചക്കാരുടെ മനംകവര്‍ന്നു. കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ കക്ഷി രാഷ്ട്രീയ ജാതി മത വര്‍ഗ വ്യത്യാസമില്ലാതെ നിരവധി ആളുകളാണ് പങ്കെടുത്തത്. ഹാപ്പി ഹാപ്പി സുല്‍ത്താന്‍ ബത്തേരിയുടെ ഭാഗമായി കൂടിയാണ് പുലികളി സംഘടിപ്പിച്ചതെന്ന് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് പറഞ്ഞു. നഗരസഭ കൗണ്‍സിലര്‍മാരും ഘോഷയാത്രയില്‍ അണിനിരന്നു. നിരവധിആളുകളാണ് പുലികളികാണാന്‍ സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ എത്തിയത്.