കല്‍പ്പറ്റയില്‍ തെരുവ് നായ്ക്കള്‍ക്ക് പേ വിഷബാധയ്ക്ക് എതിരെ കുത്തിവെപ്പ്

0

 

കല്‍പ്പറ്റ നഗരത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നഗരസഭ പ്രതിരോധ നടപടികള്‍ ആരംഭിച്ചു. നഗരസഭാ പരിധിയിലെ മുഴുവന്‍ തെരുവ് നായ്ക്കളെയും പിടികൂടി പേ വിഷബാധയ്ക്ക് എതിരെ കുത്തിവെപ്പ് നല്‍കും. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച മുണ്ടേരിയിലാണ് കുത്തിവെപ്പ് ഉദ്ഘാടനം നടക്കുക. വളര്‍ത്തു നായ്ക്കള്‍ക്കും ഇവിടെവെച്ച് കുത്തി വെപ്പ് നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ കല്‍പ്പറ്റയില്‍ 32 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.

അക്രമകാരികളായ 3 നായ്ക്കളെയും പരിശോധിച്ചപ്പോള്‍ പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരത്തിലെ മുഴുവന്‍ നായ്ക്കള്‍ക്കും കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചത്. കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുണ്ടേരിയിലാണ് കുത്തിവെപ്പ് ഉദ്ഘാടനം നടക്കുക. വളര്‍ത്തു നായ്ക്കള്‍ക്കും ഇവിടെവെച്ച് കുത്തി വെപ്പ് നല്‍കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. എബിസി പ്രോഗ്രാം ഉള്‍പ്പെടെ സംഘടിപ്പിച്ച് വംശവര്‍ദ്ധനവ് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ കെഎംതൊടി മുജീബ് പറഞ്ഞു.പ്രത്യേക ടീം രൂപീകരിച്ച് ഓരോ പ്രദേശത്തും ക്യാമ്പ് നടത്തിയാകും കുത്തിവെപ്പ് നല്‍കുക. യോഗത്തില്‍ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ജയരാജ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!