കൊവിഡ് മരണം: ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സമാശ്വാസ സഹായ ഉത്തരവിറങ്ങി

0

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്കുള്ള സമാശ്വാസ സഹായത്തിന്റെ ഉത്തരവിറങ്ങി. കൊവിഡ് ബാധിച്ച് ഗൃഹനാഥനോ, ഗൃഹനാഥയോ മരിച്ചാല്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക. 5000 രൂപ വീതം മൂന്ന് വര്ഷം ധന സഹായം നല്‍കാനാണ് തീരുമാനമായത്.

സംസ്ഥാനത്തിന് പുറത്ത് മരിച്ചാലും കുടുംബം കേരളത്തിലാണെങ്കില്‍ സഹായത്തിന് അര്‍ഹരാണെന്ന് ഉത്തരവില്‍ പറയുന്നു. കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല.

 

Leave A Reply

Your email address will not be published.

error: Content is protected !!