മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെ രണ്ടാമത് ഗദ്ദിക പുരസ്‌കാരം കെ.വി.മോഹനന്
മാനന്തവാടി ഗദ്ദിക ഗ്രന്ഥാലയത്തിന്റെ രണ്ടാമത് ഗദ്ദിക പുരസ്‌കാരം സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിറസാനിധ്യമായ മാനന്തവാടിയിലെ കെ.വി.മോഹനന്. പുരസ്‌ക്കാര സമര്‍പ്പണം മെയ് 31 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 31 ന് വൈകീട്ട് 3 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക. ചടങ്ങ് ഒ. ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍ പുരസ്‌ക്കാര സമര്‍പ്പണം നടത്തും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി തുടങ്ങി സാമൂഹിക സാംസ്‌കാരികരംഗത്തുള്ള വ്യക്തിത്വങ്ങളില്‍ ചടങ്ങില്‍ പങ്കാളികളാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എ.വി. മാത്യു, വി.കെ. തുളസിദാസ്, പി.പി.അനില്‍കുമാര്‍, പ്രതിഭ ശശി, രേഖസുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.