കാഴ്ച്ചയുടെ വസന്തമൊരുക്കി ബാണാസുര ഡാം സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോള്‍, മറുവശത്ത് കാഴ്ചക്കാരെ നിരാശരാക്കി പരിസര പ്രദേശങ്ങളില്‍ മാലിന്യ കൂമ്പാരം. ഡാമിന്റെ കവാടത്തിനു സമീപത്തെ റോഡരികില്‍ കാടു മൂടിക്കിടക്കുന്ന കെട്ടിടവും പരിസരത്തെ മാലിന്യങ്ങളുമാണ് സഞ്ചാരികളെ നിരാശരാക്കുന്നത്. പഴയ ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റ് മാലിന്യങ്ങളും കെട്ടിട പരിസരത്ത് മാസങ്ങളായി കിടക്കുകയാണ്.
ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുട്ടികളുടെ ഡയപ്പര്‍ അടക്കം ഈ പ്രദേശങ്ങളിലേക്ക് വലിച്ചെറിയുകയാണ്. ഇടക്കാലത്ത് ഈ വിഷയത്തില്‍ അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നെങ്കിലും ഇപ്പോള്‍ അവഗണിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മാലിന്യങ്ങള്‍ ഇത്തരത്തില്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. അതുകൊണ്ട് പ്രദേശവാസികളും ആശങ്കയിലാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണമമെന്നാണ് നാട്ടുകാരുടെ ആവശ്യം.