കല്‍പ്പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി വിദ്യാലയങ്ങളില്‍ സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
സ്‌കൂളുകളില്‍ കോവിഡ് രോഗ വ്യാപനം തടയുന്നതിനായി കോവിഡ് രോഗികളുള്ള വീടുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാര്‍ എന്നിവരെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കരുതെന്നും വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.