സംസ്ഥാനത്ത് രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിഞ്ഞു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം സ്വര്‍ണവില കുത്തനെ ഇടിയുകയായിരുന്നു. വില വര്‍ധിച്ച് ഒരു മണിക്കൂറിനുള്ളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടേയും ഉച്ചയോടെ 320 രൂപയുടേയും ഇടിവുണ്ടായി.
ആകെ 600 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 38,840 രൂപയായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്വര്‍ണവില 38240 രൂപയിലേക്കെത്തി.