സംസ്ഥാന വ്യാപകമായി അമിത വേഗത നിയന്ത്രിക്കാന്‍ നിയമനടപടികള്‍ കര്‍ശനമാക്കി വരുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സജീവമാകുന്നതോടെ അപകടങ്ങള്‍ കുറയുമെന്നാണ് കണക്ക് കൂട്ടല്‍. ഇതിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാല്‍ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രൈവറ്റ് ബസുകളുടെ ഉള്‍പ്പടെ അമിത വേഗം കാരണം നിരവധി ജീവനുകളാണ് നിരത്തില്‍ പൊലിയുന്നത്.