ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കാന്‍ ഭാഗ്യക്കുറി വകുപ്പ്
തിരുവോണം ബമ്പര്‍ നറുക്കെടുപ്പില്‍ ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നല്‍കാനുളള തയ്യാറെടുപ്പില്‍ ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കാനുള്ള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ്. അന്തിമ അനുമതി ലഭിച്ചാലുടന്‍ ടിക്കറ്റിന്റെ അച്ചടി ആരംഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില മുന്നൂറ് രൂപയും. ഇത്തവണ ഒന്നാം സമ്മാനം ഇരുപത്തിയഞ്ച് കോടിയായി ഉയര്‍ത്താനാണ് ആലോചന. സമ്മാനത്തുക ഉയരുമ്പോള്‍ ടിക്കറ്റ് വിലയും വര്‍ധിപ്പിക്കും. 500 രൂപയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് വില. സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍ദേശം സര്‍ക്കാരിന്റെ മുമ്പിലാണ്. നിര്‍ദേശം അംഗീകരിച്ച് ഉത്തരവിറങ്ങിയാല്‍ ഉടന്‍ ടിക്കറ്റുകള്‍ അച്ചടിക്കും. കാരണം ഈമാസം 17ന് മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുക്കുന്നതിന് പിന്നാലെ ഓണം ബമ്പര്‍ വിപണിയിലിറക്കുകയും ചെയ്യണം.