പടിഞ്ഞാറത്തറ റബ്ബര്‍ ഉത്പാദന സംഘം നടത്തിപ്പുകാരനായ ഉസ്മാന്‍ പൊന്നാണ്ടിയെ(52) മര്‍ദ്ദിച്ച് 3.5 ലക്ഷം രൂപ കവര്‍ന്നതായി ആരോപണം. സംഘം മുന്‍ പ്രസിഡന്റും,റബര്‍ ടാപ്പിംങ് തൊഴിലാളിയും ചോര്‍ന്ന ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ വൈകുന്നേരം കാപ്പുവയലിലെ സംഘം സംഭരണ കേന്ദ്രത്തില്‍ മദ്യപിച്ചെത്തി ഇവര്‍ ക്രൂരമായി മര്‍ദ്ധിച്ചതായാണ് ആരോപണം. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉസ്മാന്‍ ചെന്നലോട് പ്രൈമറി ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്.
പലക കഷ്ണങ്ങളും കമ്പി വടികളും ഉപയോഗിചാണ് ആക്രമണം നടത്തിയതെന്ന് പരാതിക്കാര്‍ പറയുന്നു. മുന്‍കാലങ്ങളിലും മദ്യപിച്ചു ലക്കു കെട്ട് ഫോണില്‍ വിളിച്ചു അസഭ്യം പറയാറുണ്ടെന്നും ഇവര്‍ ആരോപിച്ചു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി സംഘം പ്രസിഡന്റ് സജീവന്‍ അറിയിച്ചു.