വയനാട് എക്‌സൈസ് തലപ്പത്ത് ആദ്യമായി  വയനാട്ടുകാരന്‍

0

 

മാനന്തവാടി സ്വദേശി കെ.എസ് ഷാജിയാണ് വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റത്.
വയനാട് എക്‌സൈസിന്റെ തലപ്പത്ത് ആദ്യമായാണ് വയനാട് സ്വദേശി നിയമിതനായത്. 1998 ല്‍ എക്‌സൈസ് സര്‍വ്വീസിലെത്തിയ ഷാജി വയനാട്ടിലെ വിവിധ റേഞ്ച് ഓഫീസുകളിലും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി വിവിധ ജില്ലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കണ്ണൂരിലും, തൃശൂരിലും  എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറായി സേവനമനുഷ്ടിച്ച ശേഷമാണ് വയനാട്ടിലേക്ക് നിയമനം ലഭിക്കുന്നത്. വയനാടിന്റെ ചരിത്രത്തിലാദ്യമായാണ് വയനാട് സ്വദേശിയായ ഒരാള്‍ ജില്ലയിലെ എക്‌സൈസിന്റെ തലപ്പത്ത് എത്തുന്നത്.

കുറുക്കന്‍മൂല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നേഴ്‌സ് ബിജി കെ ജോസാണ് ഭാര്യ. മിഷേല്‍ ഷാജി, നോയല്‍ ഷാജി, അന്‍ഷേല്‍ ഷാജി എന്നിവര്‍ മക്കളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!