മൂന്ന് വര്‍ഷം മുമ്പ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പ്ഞ്ചായത്ത് വനഗ്രാമമായ കള്ളാടികൊല്ലിയില്‍ കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച കുടിവെള്ളപദ്ധതിയാണ് ആര്‍ക്കും ഉപകാരപ്പെടാതെ നോക്കുകുത്തിയായി കിടക്കുന്നത്. 12 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കിണറും,പമ്പുഹൗസും, ടാങ്കും, വീടുകളിലേക്ക് പൈപ്പുലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ പദ്ധതി പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ ത്രീഫെയ്സ് വൈദ്യുതി ലൈന്‍ ഇവിടേക്ക് എത്തിച്ചിട്ടില്ല.
കോളനിയിലെ 15 കുടുംബങ്ങള്‍ക്കായാണ് പദ്ധതികൊണ്ടുവന്നത്. പക്ഷേ ദീര്‍ഘവീക്ഷണമില്ലാതെ നടപ്പാക്കിയ പദ്ധതികൊണ്ട് ഒരു കുടുംബത്തിനുപോലും പ്രയോജനം ലഭിച്ചില്ലന്നാണ് കോളനിക്കാര്‍ പറയുന്നത്. ഇത്തരത്തിലുള്ള തലതിരിഞ്ഞ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് ഉപകാരപെടുമെന്ന് ഉറപ്പുവരുത്താനുള്ള സന്‍മനസെങ്കിലും ബന്ധപ്പെട്ടവര്‍ കാണിച്ചില്ലങ്കില്‍ ഇനിയും ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കിയുണ്ടാക്കുന്ന പദ്ധതികള്‍ നോക്കുകുത്തിയായി മാറുമെന്നതില്‍ സംശയമില്ല.