മൊബൈല്‍ കവറേജ് ഇല്ല, വിദ്യാര്‍ത്ഥികളുടെ പഠനം പ്രതിസന്ധിയില്‍. നൂല്‍പ്പുഴയിലെ വനാന്തര ഗ്രാമമായി കള്ളാടികൊല്ലി കുറുമ കോളനിയിലെ കുട്ടികളാണ് നെറ്റ് വര്‍ക്ക് ലഭിക്കാത്തതിനാല്‍ ദുരിതത്തിലായിരിക്കുന്നത്. ഇവര്‍ക്ക് മൊബൈലില്‍ അധ്യാപകര്‍ നല്‍കുന്ന ക്ലാസ്സുകള്‍ ലഭിക്കണമെങ്കില്‍ വനത്തിലെ ഉയര്‍ന്ന പ്രദേശത്ത് പോകേണ്ട അവസ്ഥയാണ്.
കോളനിയിലെ പത്തോളം വിദ്യാര്‍ഥികളാണ് മൊബൈല്‍ റേഞ്ച് ഇല്ലാതത്തിനെ തുടര്‍ന്ന് ദുരിതത്തിലായിരിക്കുന്നത്. വനാന്തര ഗ്രാമമായ കള്ളാടികൊല്ലി കുറുമകോളനിയിലെ വിദ്യാര്‍ഥികളാണിവര്‍. ഈ കോളനിയില്‍ മൊബൈല്‍ കവറേജ് കൃത്യമായി ലഭിക്കാത്തതിനാല്‍ ഇവരുടെ ഓണ്‍ലൈന്‍ പഠനമാണ് പലപ്പോഴും പ്രതിസന്ധിയിലാകുന്നത്. രാത്രികാലങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളിലൊന്നും പങ്കെടുക്കാന്‍ ഇവര്‍ക്ക്ാവുന്നില്ല.
നേരം പുലര്‍ന്ന് കോളനിയില്‍ നിന്നും 300മീറ്ററോളം മാറി വനത്തിലെ ഉയര്‍ന്ന പ്രദേശത്ത് എത്തിയാല്‍ മാത്രമേ ഇവര്‍ക്ക് മൊബൈല്‍ റേഞ്ച് ലഭിക്കുകയുള്ളു. അതിനാല്‍ തന്നെ അധ്യാപകര്‍മൊബൈലില്‍ ന്ല്‍കുന്ന നിര്‍ദേശങ്ങളൊന്നും ഇവര്‍ക്ക് അറിയാനും സാധിക്കുന്നില്ല. കൂടാതെ പാഠഭാഗങ്ങള്‍ വാട്സ് ആപ് വഴി നല്‍കിയാല്‍ റേഞ്ച് ലഭിക്കുന്ന പ്രദേശത്ത് എത്തി ഡൗണ്‍ലോഡ് ചെയ്തുവേണം കാണാന്‍.ഇത്ുകാരണം വിദ്യാര്‍ഥികളെല്ലാം പ്രതിസന്ധിയിലാണ്. കോളനിയിലേക്ക് ന്റെ്‌റ് വര്‍ക്ക് കവറേജ് ലഭിക്കുകയാണങ്കില്‍ അത് തങ്ങള്‍ക്ക് ഏറെ ഉപകാരമായിരിക്കുമെന്നും കാ്ട്ടില്‍ വന്നിരുന്ന പഠിക്കേണ്ട് അവസ്ഥയുണ്ടാകില്ലന്നുമാണ് കുട്ടികള്‍ പറയുന്നത്.