ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ അധിക തുക: അന്വേഷിക്കണം

0

ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപക്ക് പകരം അക്ഷയ കേന്ദ്രങ്ങള്‍ 110 രൂപ ഈടാക്കുന്നുവെന്ന പരാതി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്ആവശ്യപ്പെട്ടു.

സ്റ്റേറ്റ് അക്ഷയസെന്റര്‍ ഡയറക്ടര്‍ ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്തിന് വേണ്ടിയാണ് 110 രൂപ ഈടാക്കിയതെന്ന് വ്യക്തമാക്കാത്ത രസീതുകളാണ് അക്ഷയകേന്ദ്രങ്ങള്‍ നല്‍കുന്നതെന്നും പരാതിയുണ്ട്.

ഫോണ്‍ നമ്പര്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപ മാത്രം ഈടാക്കണമെന്നും അതിന് കൃത്യമായ രസീത് നല്‍കണമെന്നും പരാതിക്കാരനായ പി. എസ് പ്രശാന്ത് ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

error: Content is protected !!