ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍; നിയമോപദേശം ലഭിച്ചെന്ന് മുഖ്യമന്ത്രി

0

ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും. അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാവില്ല. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചത്. പക്ഷെ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നു. നമ്മൾ നമ്മളുടെ തനിമ നിലനിർത്തണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യും. മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിനു എന്തെങ്കിലും സാമ്പത്തിക പ്രശ്നമുണ്ടങ്കിൽ പരിഹരിക്കും. സച്ചാർ കമ്മീഷൻ ശുപാർശ പോലെ അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭിക്കും.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർകെതിരെ നടപടിയുണ്ടാകും. പാലത്തായി കേസ് അന്വേഷണത്തിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടില്ല. വാളയാർ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ സബ് ഇൻസ്പെക്ടറെ സസ്പെന്റ് ചെയ്തു. വകുപ്പ് തല നടപടി തുടരുന്നതായും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!