പ്രസ് ക്ലബ്ബ് മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
മാനന്തവാടി പ്രസ്സ് ക്ലബ്ബ് സംസ്ഥാന തലത്തില്‍ മികച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് മാതൃഭൂമി ലേഖകന്‍ തെന്നൂര്‍ ബി അശോകും ദൃശ്യ മാധ്യമ വിഭാഗത്തില്‍ ന്യൂസ് 18 വയനാട് ലേഖകന്‍ രതീഷ് വാസുദേവനും അവാര്‍ഡിനര്‍ഹരായി. അച്ചടി മാധ്യമ വിഭാഗത്തില്‍ മാധ്യമം വെള്ളമുണ്ട റിപ്പോര്‍ട്ടര്‍ റഫീഖ് വെള്ളമുണ്ടക്ക് പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹനായി.
പട്ടികവര്‍ഗ്ഗ വിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.തെന്നൂര്‍ ബി അശോക് എഴുതി മാതൃഭൂമിയില്‍ പ്രസിദ്ദീകരിച്ച മരണം മണക്കുന്ന ഊരുകള്‍ എന്ന വാര്‍ത്താ പരമ്പരയും രതീഷ് വാസുദേവന്‍ തയ്യാറാക്കി ന്യൂസ് 18 ല്‍ പ്രക്ഷേപണം ചെയ്ത മരണശേഷം ആറടി മണ്ണിന് വഴിയില്ലാതെ വയനാട്ടിലെ ഗോത്ര വിഭാഗം എന്ന വാര്‍ത്തയും റഫീഖ് വെള്ളമുണ്ട എഴുതി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച അവഗണനയുടെ ആദിവാസി ഭൂസമരം എന്ന പരമ്പരയും മികച്ചവയാണെന്ന് ജൂറി കണ്ടെത്തി.മലയാള മനോരമ പാലക്കാട് ബ്യൂറോ ചീഫ് രമേശ് എഴുത്തച്ചന്‍, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് വിനോയ് മാത്യു, ജനയുഗം റസിഡന്റ് എഡിറ്റര്‍ ഷിബു ടി ജോസഫ്, യൂ ടോക്ക് ന്യൂസ് എഡിറ്റര്‍ ദിപിന്‍ മാനന്തവാടി തുടങ്ങിയ വരായിരുന്നു ജൂറി അംഗങ്ങള്‍. അവാര്‍ഡ് ദാനവും വിത്യസ്ത മേഖലകളിലെ പ്രമുഖരെ ആദരിക്കല്‍ ചടങ്ങും റാസ ആന്റ് ബീഗത്തിന്റെ ഗസല്‍ രാവും ഈ മാസം 19 ന് വൈകുന്നേരം 4 മണിക്ക് അമ്പുകുത്തി സെന്റ് തോമസ് ഹാളില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി എസ് ശ്രിധരന്‍ പിള്ള എം എല്‍ എ മാര്‍ ,ജില്ലാ കളക്ടര്‍, സബ് കളക്ടര്‍, പോലീസ് മേധാവി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അബ്ദുള്ള പള്ളിയാല്‍, ലത്തീഫ് പടയന്‍, അരുണ്‍ വിന്‍സന്റ്, ബിജു കിഴക്കേടം, ജസ്റ്റിന്‍ ചെഞ്ചട്ടയിന്‍ ,അശോകന്‍ ഒഴക്കോടി എന്നിവര്‍ അറിയിച്ചു.