വൈത്തിരിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷധിച്ച് നാട്ടുകാര്‍ കുന്നത്തിടവക വില്ലേജ് ഓഫീസറെ ഉപരോധിക്കുന്നു.
ഉന്നത വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രശ്‌ന പരിഹാരം ഉറപ്പു നല്‍കണമെന്നാണ് നാട്ടുകരുടെ ആവശ്യം.
വൈത്തിരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ കാട്ടാനശല്യം രൂക്ഷയായിരിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന വൃദ്ധനെ ആക്രമിച്ചത്.വാരിയെല്ലിനും കാലുകള്‍ക്കും കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞിരാമന്‍ വയനാട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഈ സംഭവത്തെ തുടര്‍ന്ന് പ്രശ്‌നപരിഹാരം ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആ വൈത്തിരിയിലെ കുന്നത്തിടവക വില്ലേജ് ഓഫീസ് ഉപരോധം നടത്തിയത്.