ഭൂപ്രശ്നം: അവലോകന യോഗം ചേര്‍ന്നു
കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വൈത്തിരി താലൂക്ക് പരിധിയില്‍ വരുന്ന വുഡ് ലാന്‍ഡ്, പോഡാര്‍ ,എച്ച് .എം .എല്‍ ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി അഡ്വ. ടി . സിദ്ദിഖ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്നു. വുഡ് ലാന്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം സ്‌കെച്ചുകള്‍ തയ്യാറാക്കി പ്രശ്ന പരിഹര നടപടികള്‍ തുടങ്ങാന്‍ യോഗത്തില്‍ തീരുമാനമായി. പോഡാര്‍ ഭൂമിയുടെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനായി പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് (എച്ച്.എം.എല്‍ ) ഭൂമി സംബന്ധിച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാന മായി. യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ. അജീഷ്, ജില്ലാ നിയമ ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
ഡ്രൈവിംഗ് ടെസ്റ്റ്
കല്‍പ്പറ്റ നഗരസഭയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ല റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിന് സമീപമുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിലായിരിക്കും നടക്കുക. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 11.30 മുതലാണ് ടെസ്റ്റ്. എന്നാല്‍ കല്‍പ്പറ്റ നഗരസഭ പരിധിയില്‍ താമസിക്കുന്നവര്‍ അറിയിപ്പ് ലഭിക്കുന്നത് വരെ ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുവാന്‍ പടില്ലെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ പുതുതായി ആരംഭിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ്.സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംങ് സയന്‍സ് ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ംംം.മറാശശൈീി.സമിിൗൃൗിശ്‌ലൃശെ്യേ.മര.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. മാനേജ്‌മെന്റ് കോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും ഏകജാലക സംവിധാനം വഴി തന്നെ അപേക്ഷ സമര്‍പ്പിക്കണം. മാനേജ്‌മെന്റ് കോട്ട സീറ്റുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും, അനുബന്ധ രേഖകളും സഹിതം തലശ്ശേരി എരഞ്ഞോളിയിലെ കിന്‍ഫ്ര സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസുമായി ബന്ധപ്പെടണം. 40,000 രൂപയാണ് സെമസ്റ്റര്‍ ഫീസ്. ഫോണ്‍: 0490 2353600, 9400508499.
കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം
പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ ഇവാലുവേഷന്‍ ആന്റ് മോണിറ്ററിംഗ് വകുപ്പില്‍ കണ്‍സള്‍ട്ടന്റ് (എം.ഐ.എസ്) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ വെബ്‌സൈറ്റായ ംംം.രാറസലൃമഹമ.ില േസന്ദര്‍ശിക്കേ ണ്ടതാണ്.
ടെണ്ടര്‍ ക്ഷണിച്ചു
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓഫീസിലേക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സെപ്തംബര്‍ മൂന്ന് ഉച്ചയ്ക്ക് 12ന് മുമ്പായി ഓഫീസില്‍ ലഭ്യമാക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 04936 205959, 296959.
: ഉപന്യാസ രചനാ മത്സരം
വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലമുള്ള മാലിന്യം ഇല്ലാതാക്കുന്നതിനും, പ്ലാസ്റ്റിക് മുക്ത ഭാവിക്കായി അവബോധം സൃഷ്ടിക്കുന്നതിനുമായി 8 മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ഉപന്യാസം തയ്യാറാക്കാവുന്നതാണ്. 500 മുതല്‍ 800 വരെ വാക്കില്‍ കവിയാതെയുള്ള രചനകള്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രധാനാധ്യാപകര്‍/ പ്രിന്‍സിപ്പാള്‍ മുമ്പാകെ സെപ്തംബര്‍ അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ രചനകള്‍ സമര്‍പ്പിക്കരുത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോഡല്‍ ഓഫീസറായ വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ സി. ജയരാജനുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9496344025.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ടിക്കല്‍ സെക്ഷന്‍ പരിധിയിലെ തേറ്റമല, പത്താം മൈല്‍, കോച്ചൂവയല്‍ റോഡ്, കോച്ചൂവയല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി ) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.