സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി വി കെ ശശിധരന്‍ അധ്യക്ഷനായി.വി വി ആന്റണി, നിഖില്‍ പദ്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.കെ പി വിജയന്‍, സി ചന്ദ്രന്‍,ഷീല, എ ജെ ജൂലി, അമൃത് രാജ് ഷാജി മുത്തുമാരി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധന വില വര്‍ധനവും അതിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സൃഷ്ടിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണാധികാരികള്‍ രാജ്യത്തെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഐ തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ശ്രീലങ്ക പോലെയോ സോമാലിയ പോലെയോ ആക്കി മാറ്റാന്‍ അനുവദിക്കുകയില്ലന്നും വിജയന്‍ ചെറുകര പറഞ്ഞു.