ബത്തേരിയില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ചുമര്‍ചിത്രം ശ്രദ്ദേയമാകുന്നു. സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിഎച്ച്എസ് സി വിഭാഗം എന്‍എസ്എസ് വാളണ്ടിയേഴ്സാണ് വ്യ്ത്യസ്ത നിറക്കൂട്ടുകളില്‍ സ്‌കൂള്‍ ചുമരില്‍ മനോഹരമായ ചിത്രങ്ങള്‍ വരക്കുന്നത്.
പുസ്തക താളുകളില്‍ നിന്നുപറന്നുയരുന്ന വിദ്യാര്‍ത്ഥിയുടെ ഭാവനയായാണ് ചിത്രങ്ങള്‍ ഒറ്റഫ്രയിമിലാക്കി വരച്ചിരിക്കുന്നത്. ജീവിത സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും കൂടിച്ചേരുന്ന ജീവിതത്തെ സര്‍വ്വജന സ്‌കൂളിലെ വി എച്ച് എസ് സി എന്‍എസ്എസ് വാളണ്ടിയേഴ്സ് ക്യാമ്പിന്റെ ഭാഗമായി കെട്ടിട ചുമരില്‍ പ്രതീതാത്മകമായി വരച്ചത്.
വ്യത്യസ്ത നിറക്കൂട്ടുകളിലാക്കി വരച്ചിരിക്കുന്ന ചുമര്‍ചിത്രം ഏറെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ജീവിതത്തെയാണ് ചുമര്‍ചിത്രത്തില്‍ ആലേഖനം ചെയ്തിരിക്കന്നത്. വിഎച്ച്എസ് സി ഓഫീസ് കെട്ടിടചുമരില്‍ തീര്‍ത്തിരിക്കുന്ന ചിത്രം ആളുകളുടെ മനംകവരുന്ന ഒന്നാണ്. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുജിതയുടെ നേതൃത്്വത്തില്‍ അധ്യാപകനായ അജേഷ് മുന്‍കൈയ്യെടുത്താണ് വിദ്യാര്‍ഥികള്‍ക്കൊപ്പം ചുമര്‍ ചിത്രം തീര്‍ത്തത്.