ഓട്ടിസം സെന്ററില്‍ പുതുവത്സരം ആഘോഷിച്ചു
മാനന്തവാടി ഓട്ടിസം സെന്ററില്‍ പുതുവത്സരാഘോഷം നടത്തി. കോവിഡ് മഹാമാരി നല്‍കിയ അടച്ചിടലില്‍ നിന്നും ഭിന്നശേഷി കുട്ടികള്‍ക്ക് സാന്ത്വനം നല്‍കികൊണ്ട് സമഗ്ര ശിക്ഷാ കേരള മാനന്തവാടി ബി ആര്‍ സി ഓട്ടിസം സെന്ററും, നഗരസഭയും സംയുക്തമായാണ് പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. രക്‌നവല്ലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വിപിന്‍ വേണുഗോപാല്‍ അധ്യക്ഷനായി.
നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് പുതുവത്സര സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ പുതുവത്സര സന്ദേശം നല്‍കി. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ അനൂപ് കുമാര്‍ സ്വാഗതവും, ട്രെയിനര്‍ സി ഡിസൂസ നന്ദിയും പറഞ്ഞു.
മുന്‍സിപ്പാലിറ്റിയുടെ വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ പ്രഷര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ സ്‌പെഷ്യല്‍ അഡ്വക്കേറ്റ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ കലാപരിപാടികളാല്‍ പുതുവത്സര സായാഹ്നം വ്യത്യസ്തമാക്കി ഭിന്നശേഷി കൂട്ടുകാര്‍.