കെഎസ്ആര്‍ടിസിക്കായി പുനരുദ്ധാരണ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു
2012നു ശേഷം ശമ്പളപരിഷ്‌ക്കരണം നടപ്പിലായിട്ടില്ലാത്ത സാഹചര്യത്തിലാണ് എല്ലാ സ്ഥിരം ജീവനക്കാര്‍ക്കും പ്രതിമാസം 1500 രൂപ ഇടക്കാല ആശ്വാസം അനുവദിക്കുന്നത്. ശമ്പളപരിഷ്‌ക്കരണ ചര്‍ച്ചകളും ആരംഭിക്കും.കഴിഞ്ഞ രണ്ടു വര്‍ഷവും 1000 കോടിവീതം നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 4160 കോടിരൂപ ധനസഹായം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ബാങ്കുകള്‍,എല്‍ഐസി,കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ജീവനക്കാരുടെ ശമ്പള റിക്കവറികള്‍ കുടിശ്ശികയിലാണ്. മെഡിക്കല്‍ റീഫോഴ്സ്മെന്റ് അടക്കം 255 കോടിരൂപ 2016 മുതല്‍ നല്‍കാനുണ്ട്. ഈ തുക അടിയന്തമായി ലഭ്യമാകും. എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ 10 വര്‍ഷം സേവനമുള്ളവരെയും പിഎസ്സി, എംപ്ലോയ്മെന്റ് വഴി വന്നവരെയും മാത്രമേ സ്ഥിരപ്പെടുത്താകൂ.
ബാക്കിയുള്ളവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഉപകമ്പനിയായ സ്ഫ്റ്റെന്ന സ്ഥാപനത്തില്‍ ജോലി നല്‍കും. സ്‌കാനിയ . ദീര്‍ഘദൂര ബസുകള്‍, പുതുതായി വാങ്ങുന്ന ബുകള്‍ തുടങ്ങിയവ സിഫ്റ്റ് വഴിയായിരിക്കും പ്രവര്‍ത്തിപ്പിക്കുക.
കേരള സര്‍ക്കാരിനു കെഎസ്ആര്‍ടിസി നല്‍കാനുള്ള 961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും. 3194 കോടിരൂപയുടെ വായ്പ ഓഹരിയായി മാറ്റും. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ക്ക് കോര്‍പറേഷനു ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കും. ചെലവുചുരുക്കുന്നതിനു നടപടികള്‍ സ്വീകരിക്കും. വരവും ചെലവും തമ്മിലുള്ള അന്തരം 3 വര്‍ഷം കൊണ്ട് 500 കോടി രൂപയായി മാറ്റാനാണ് ആലോചിക്കുന്നത്.
നടപ്പുവര്‍ഷം കെഎസ്ആര്‍ടിസിക്ക് രണ്ടായിരത്തിലധികം കോടിരൂപ സഹായം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.