ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം 

0

കണ്ണൂര്‍, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാനന്തവാടി, പട്ടുവം, ചീമേനി, കൂത്തുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കും, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അഫിലിയേഷനുള്ള അഗളി, ചേലക്കര, കോഴിക്കോട് നാട്ടിക, താമരശ്ശേരി, വടക്കാഞ്ചേരി, വാഴക്കാട്, വട്ടംകുളം, മുതുവള്ളൂര്‍ എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലും 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍/ഓഫ് ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷിക്കാം. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 500/രൂപ (എസ്.സി, എസ്.ടി 200/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കേണ്ടതാണ്. ഓഫ് ലൈനായി അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന 500/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 200/ രൂപ) അപേക്ഷിക്കണം. ഫീസ് കോളേജുകളില്‍ നേരിട്ടും സ്വീകരിക്കും. വിശദവിവരങ്ങള്‍ക്ക്  വെബ്സൈറ്റ് www.ihrd.ac.in, ഫോണ്‍: മാനന്തവാടി (04935 245484, 8547005060), പട്ടുവം (04602 206050, 8547005048), ചീമേനി (04672 257541, 8547005052), കൂത്തുപറമ്പ് (04902 362123, 8547005051), പയ്യന്നൂര്‍ (04972 877600, 8547005059), മഞ്ചേശ്വരം (04998 215615, 8547005058), അഗളി (04924254699, ചേലക്കര (04884 227181, 8547005064), കോഴിക്കോട് (04952765154, 8547005044), നാട്ടിക (04872395177, 8547005057), താമരശ്ശേരി(04952223243, 8547005025), വടക്കാഞ്ചേരി (04922 255061, 8547005042), വാഴക്കാട് (04832 727070, 8547005055), വട്ടംകുളം (04942 689655, 8547005054), മുതുവള്ളൂര്‍(04832 713218/2714218, 8547005070)

Leave A Reply

Your email address will not be published.

error: Content is protected !!