ജില്ലാതല വിത്തുത്സവം സംഘടിപ്പിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ജില്ലാതല വിത്തുത്സവം മാനന്തവാടിയില്‍ സംഘടിപ്പിച്ചു.ഒ.ആര്‍. കേളു എം.എല്‍.എ വിത്തുത്സവം ഉദ്ഘാടനം ചെയ്തു.ജൈവ വൈവിധ്യസംരക്ഷണം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അധികൃതരുടെ ശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.തനത് കാര്‍ഷിക വിത്താനങ്ങളുടെ സംരക്ഷക കര്‍ഷകരെ ആദരിക്കന്‍ ചടങ്ങ് ജില്ലാ ആസൂത്രണ സമിതിയുടെ സര്‍ക്കാന്‍ പ്രതിനിധി എ.എന്‍.പ്രഭാകരന്‍ നിര്‍വ്വഹിച്ചു.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷയായി.
വിത്ത് കൈമാറ്റം ഉദ്ഘാടനം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.ടി. ചന്ദ്രമോഹന്‍ നിര്‍വ്വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി.പ്രദീപ് മാസ്റ്റര്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി.ഗോവിന്ദന്‍, ജില്ലാ കോ- ഓഡിനേറ്റര്‍ പി.ആര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍ പ്രൊഫ: സി.കെ.പീതാംബരന്‍ ഉദ്ഘാടനം ചെയ്തു.
അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന വിവിധ വിത്തിനങ്ങളുടെ പ്രദര്‍ശനം, തനത് വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന കര്‍ഷരെ ആദരിക്കല്‍,വിത്ത് കൈമാറ്റം,കാര്‍ഷിക ജൈവ വൈവിധ്യ സെമിനാര്‍, പരമ്പരാഗത ഗോത്രവര്‍ഗ്ഗ കലാവിരുന്ന്, കാര്‍ഷിക വിപണനം തുടങ്ങിയ പരിപാടികള്‍ വിത്തുത്സവത്തില്‍ ശ്രദ്ധേയമായി. കൃഷിയെയും ജൈവ വൈവിധ്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയത്. നെല്ല്, മഞ്ഞള്‍ , പയര്‍ , വാഴ തുടങ്ങി വിവിധയിനം ഭക്ഷ്യ വിളകളുടെ തനതു വിത്തിനങ്ങള്‍ ജില്ലയിലെ ജൈവ വൈവിധ്യമാര്‍ഡ് തെരഞ്ഞടുത്ത കര്‍ഷകകുടെ നേതൃത്വത്തില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു.കേരളത്തിലെ പ്രളയബാധിതമായ എട്ട് ജില്ലകളില്‍ ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനായി ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പിലാക്കുന പദ്ധതിയുടെ ഭാഗമായിട്ടാണ് മാനന്തവാടിയില്‍ വിത്തുത്സവം സംഘടിപ്പിച്ചത്.