പുഴ ഗതിമാറിയൊഴുകി റോഡ് തകര്‍ന്നു
തൊണ്ടര്‍നാട് പാലേരി പുഴയാണ് ഗതിമാറിയൊഴുകിയത്.പുക്കോട്ട് കടവ് ബകുന്നേരി – കൊല്ലരിക്കല്‍ കടവ് റോഡ് നൂറുമീറ്ററോളം ഇടിഞ്ഞ് നിരങ്ങി പുഴയിലേക്ക് താഴ്ന്നു.പുഴയുടെ മധ്യഭാഗത്ത് രൂപം കൊണ്ട തുരുത്താണ് പുഴഗതി മാറി ഒഴുകാന്‍ കാരണം.ടാറിംഗ് റോഡടക്കം ഇടിഞ്ഞ് നിരങ്ങിയതോടെപ്രദേശവാസികളുടെ യാത്ര മാര്‍ഗം പൂര്‍ണമായും തടസപ്പെട്ടു.
പ്രളയ സമയങ്ങളില്‍ ഈ പ്രദേശം വെള്ളം കയറി പൂര്‍ണമായും ഒറ്റപ്പെട്ടു പോകാറുണ്ട് ഇപ്പോള്‍ നിലവിലെ റോഡ് കൂടി തകര്‍ന്നതോടെ ആകെ ആശങ്കയിലാണ് പ്രദേശവാസികള്‍